കോരുത്തോട്: കോരുത്തോട് സെന്റ് ജോർജ് പബ്ലിക്ക് സ്കൂൾ മെറിറ്റ് ഡേയും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ.തോമസ് കണ്ടപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. സക്കറിയാസ് ഇല്ലിക്കമുറി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഫാ. മനു കെ. മാത്യു മുഖ്യപ്രഭാഷണം നടത്തി.
സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ടിബിൻ ചേനപുരയ്ക്കൽ, സ്റ്റാഫ് സെക്രട്ടറി കെ.എസ്. രഘു, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ വി. ജി. അനുമോൾ, മഞ്ജു ജോസഫ്, എൻ.ടി. രഞ്ജിനി മോൾ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഉപഹാരങ്ങളും നൽകി.